Tuesday, March 29, 2011

പ്രവാസി മലയാളിക‌ള്‍‌ക്കുള്ള ബഹുമുഖ വെബ്‌പോര്‍ട്ടല്‍ എന്റെ കേരളാ ഡോട്ട് കോം ലോഞ്ച് ചെയ്തു

കേരളീയ പ്രവാസ രംഗത്ത് ഏറെ പുതുമകളുമായി എന്റെ കേരളാ ഡോട്ട് കോം ലോഞ്ച് ചെയ്തു.
ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ച് ഐ സി ഡബ്ലിയു സി കണ്‍‌വീന‌ര്‍ കുമാറിന്റെ സാന്നിധ്യത്തില്‍ ഷംസുദ്ദീന്‍ മുഹയിദ്ദീന്‍ (സബീല്‍ പാലസ് ) വെബ് സൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു

എന്റെകേരളാ ഡോട്ട് കോമിലൂടെ പ്രവാസി മലയാളികള്‍ക്ക് ആശയവിനിമയത്തിനുള്ള പുത്ത‌ന്‍‌മേഖല തുറന്നു കിട്ടുന്നു.ഇത്തരം സം‌രംഭങ്ങളിലൂടെ വിദ്യഭ്യാസ സാങ്കേതിക മേഖലകളില്‍ മുന്നി‌ല്‍ നില്‍ക്കുന്ന മലയാളികളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റാന്‍ സഹായമാകുമെന്ന് ഷംസുദ്ദീന്‍ മുഹയിദ്ദീന്‍ പറഞ്ഞു.യു എ ഇ യിലേക്കുള്ള മലയാളിക്കൂട്ടായ്‌മകളുടെ നന്മയിലേക്കുള്ള പ്രവര്‍ത്തനങ്ങ‌ള്‍‌ക്കും അതുമൂലം സാധാരണ‌‌ക്കാരായ പ്രവാസികള്‍ക്കും ഇത്തരം സം‌രം‌ഭങ്ങള്‍ക്ക് സഹായകരം ആകും

കേരളത്തിലെ ഫ്രാഞ്ചൈസി നെറ്റ്വര്‍ക്കിലൂടെ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളേയും ഒരു ചരടില്‍ ബന്ധിപ്പിക്കുവാനും മലയാളി പ്രവാസികള്‍ക്ക് ബഹുമുഖ സേവങ്ങള്‍ ഒരുക്കുവാനുമാണ്‌ പോര്‍ട്ടല്‍ ലക്ഷ്യമിടുന്നതെന്ന് എന്റെ കേരളാ ഡോട്ട് കോം സി ഇ ഒ സി മുനീര്‍ പറഞ്ഞു.പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി സംഘടനകള്‍ ഇന്ന് യു എ ഇ യില്‍ നിലവിലുണ്ട് . പ്രവാസികളുടെ കൂട്ടായ്‌മകള്‍ മതരാഷ്ട്രീയസാംസ്‌കാരികവിദ്യാഭ്യാസസാമ്പത്തികകായിക തലങ്ങളില്‍ കൂടാതെ എല്ലാ ക്ഷേമ പദ്ധതികളിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവരാണ്‌.ഇത്തരം സംഘടനകളുടെ വാര്‍ത്തകളും ഇവന്റുകളും പ്രധാന വിശേഷങ്ങളും അറിയാനും അറിയിക്കാനും സൗജന്യമായി ഓണ്‍ലൈനിലൂടെ അവസരമൊരുക്കുകയാണ്‌ എന്റെ കേരളയെന്നും അദ്ദേഹം പറഞ്ഞു. സംഘടനകളെ ക്കൂടാതെ കൂടാതെ മലയാളി അഡ്വക്കേറ്റുമാര്‍, ഡോക്‌ട‌ര്‍‌മാര്‍, മാധ്യമ പ്രവര്‍ത്തകര്‍,സാമ്പത്തിക വിദഗ്ദര്‍ എന്നിവര്‍ക്കും ഇതില്‍ പങ്കാളികളാകാം.സംസ്ഥാനതലം, ജില്ലാതലം, മണ്ഡലം, പഞ്ചായത്ത് തുടങ്ങി മഹല്ല് തലത്തില്‍ വരെ മലയാളികള്‍ക്ക് ഇതില്‍ പങ്ക് ചേരാം

ഏറ്റവും മികച്ച പോ‌ര്‍ട്ടലായി ഒരുങ്ങുന്ന എന്റെ കേരള ഡോട്ട് കോം ഇത്തവണത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓണ്‍‌ലൈന്‍ വോട്ടിംഗ് അവതരിപ്പിക്കുന്നു.നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് പ്രതീകാത്‌മകമായി വോട്ട് ചെയ്യുവാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം സമ്മാനങ്ങള്‍‌ക്കും അവസരമൊരുക്കുന്നു. ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാനാകുകയുള്ളൂ കൂടുതല്‍ തവണ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ചെയ്ത വോട്ട് അസാധുവാകും.വോട്ട് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. കൃത്യമായ മൊബൈല്‍ നമ്പറും ഇ മെയില്‍ അഡ്രസ്സും രേഖപ്പെടുത്തിയാല്‍ മാത്രമേ സമ്മാനത്തിന്‌ അര്‍ഹരാകുന്നവരെ ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ
.
എന്നും പ്രതീക്ഷകള്‍ മാത്രം ബാക്കിയാക്കി ജീവിക്കുന്ന പ്രവാസി സമൂഹത്തിന്‌ ആനുകാലിക സംഭവങ്ങളോട് പ്രതികരിക്കുവാനും അവകാശങ്ങളും അഭിപ്രായങ്ങളും അപേക്ഷകളും പങ്കുവെക്കുവാനും ക്രോഡീകരിക്കുവാനുമുള്ള വേദികൂടിയാണിതെന്ന് എന്റെ കേരളാ ഓപ്പറേഷന്‍ മാനേജര്‍ ടി എസ് സുബൈര്‍ പറഞ്ഞു.

ദുബൈ ആസ്ഥാനമാക്കി പ്രവ‌ര്‍ത്തിക്കുന്ന അല്‍‌വഫാ ഗ്രൂപ്പും കൊച്ചിയിലെ പ്രവാസി ഇന്‍‌വെസ്റ്റ്‌മെന്റ് സെ‌ര്‍‌വീസ് പ്രൈവറ്റ് ലിമിറ്റഡുമാണ്‌ എന്റെ കേരളാ ഡോട്ട്കോമിന്റെ അണിയറയില്‍ പ്രവത്തിക്കുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്
info@entekerala.com ലേക്ക് മെയില്‍ ചെയ്യുകയോ 050 9709302 , 050 6251156 എന്ന നമ്പറുകളിലേക്ക് വിളിക്കുകയോ ചെയ്യുക........http://www.mechandrikaonline.com/viewnews.asp?mcat=gulfnews&mitem=GF2011143452821